ചാവക്കാട്: കേരളത്തിൽ അടുത്തകാലത്തുനടന്ന സിപിഎം, ബിജെപി ഡീലിന്റെ പരീക്ഷണശാലയായിരുന്നു ഗുരുവായൂരെന്ന് ലീഗ് സെക്രട്ടേറിയറ്റ് അംഗം എം.എ. സമദ് പറഞ്ഞു.
യുഡിഎഫ് ചാവക്കാട് നടത്തിയ സാരഥീസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.എ. ഗോപപ്രതാപൻ അധ്യക്ഷനായി. വേലൂർ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ മുഖ്യപ്രഭാഷണംനടത്തി. സ്ഥാനാർഥി സി.എച്ച്. റഷീദ്, സി.എ. മുഹമ്മദ് റഷീദ്, ആർ.പി. ബഷീർ പ്രസംഗിച്ചു.